Currency

കോടതികളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകന്‍Saturday, December 3, 2016 12:07 pm

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനു പിന്നാലെ കോടതികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയില്‍ തള്ളി. ഹര്‍ജി നല്‍കിയതിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാണു നടപടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

കോടതി നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ദിവസവും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ വിഷയത്തില്‍ ഹര്‍ജിക്കാരന്‍ കൂടുതല്‍ വ്യക്തവും കൃത്യവുമായ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി നിലപാടെടുത്തിരുന്നു.

സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നാലെയാണു കോടതികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജിയുമായി ബിജെപി നേതാവ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “കോടതികളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി”

  1. Magnificent beat ! I wish to apprentice while you amend your website, how
    could i subscribe for a blog website? The account
    helped me a acceptable deal. I had been tiny
    bit acquainted of this your broadcast provided
    bright clear idea

  2. Elouise says:

    Excellent post however , I was wondering if you could write
    a litte more on this subject? I’d be very grateful if you could elaborate a
    little bit more. Appreciate it!

  3. I like the valuable info you provide in your articles.
    I will bookmark your blog and check again here regularly.

    I am quite certain I will learn plenty of new stuff right here!
    Best of luck for the next!

Comments are closed.

Top
x