
തൊടുപുഴ: തൊടുപുഴയില്‍ 150 കോടിയുടെ കാന്‍സര്‍ ആശുപത്രി വരുന്നു. മകളുടെ ഓര്‍മ്മയ്ക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടറായ ഡോ. സുരേഷ് അദ്വാനിയാണ് 350 കിടക്ക സൗകര്യമുള്ള ആശുപത്രി കെട്ടിടം പണിയുന്നത്. തൊടുപുഴയിലെ വേങ്ങല്ലൂരിലാണ് ആശുപത്രി വരുന്നത്. ഏക മകളോടും ഭാര്യയോടുമുള്ള സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാണ് ഈ ആശുപത്രികെട്ടിടം.
രാഷ്ടം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ഡോ. സുരേഷ് അദ്വാനിയുടെ സേവനം ഇനി അധികം താമസിയാതെ പൂര്‍ണമായും കേരളത്തിലെ രോഗികള്‍ക്ക് ലഭിക്കും. ആശുപത്രിയില്‍ ജനറല്‍ വാര്‍ഡുകള്‍ ഉണ്ടാവില്ല. ഓരോ രോഗിക്കും ഓരോ മുറി കൊടുക്കാനായാല്‍ അണുബാധ കുറയ്ക്കാനാവും, സര്‍വോപരി അയാള്‍ക്ക് തന്റെ സ്വകാര്യതകളെ ആ രോഗാവസ്ഥയിലും നിലനിര്‍ത്താനാവുമെന്ന് ഡോ. സുരേഷ് പറഞ്ഞു. ആശുപത്രിയിലെ 10% മുറികള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായിട്ടാണ് കൊടുക്കുന്നത്. ആശുപത്രി കെട്ടിട്ടത്തിന്റെ സിവില്‍ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ടാമത്തെ വയസില്‍ പോളിയോ ബാധിച്ച് കാലിന്റ ചലനശേഷി നഷ്ടപ്പെട്ട ഡോ. സുരേഷ് വീല്‍ ചെയറിലിരുന്നാണ് രോഗികളെ പരിശോധിച്ചിരുന്നത്. എം.ഡി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സുരേഷിന്റെ മകള്‍ സ്മിത ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. തന്റെ മകളുടെ ജീവിത ദര്‍ശനങ്ങള്‍ ഈ ലോകത്തെ അറിയിക്കണമെന്ന ചിന്തയിലാണ് കഷ്ടപ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്കായി ഒരാശുപത്രി പണിയാന്‍ തീരുമാനിച്ചത്.
ഉയര്‍ന്ന മാര്‍ക്കോടെ എം.ഡി നേടിയ ശേഷം സുരേഷ് ലണ്ടനിലെ റോയല്‍ മാര്‍സ്‌ഡെന്‍ മെഡിക്കല്‍ കോളജില്‍ ഉപരി പഠനത്തിന് ചേര്‍ന്നു. ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയ സുരേഷ് ഡോക്ടര്‍ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ ഓങ്കൊളജിസ്റ്റായി ചേര്‍ന്നു. പിന്നീട് ജസ് ലോക് ആശുപത്രിയിലും ജോലി ചെയ്തു. കഴിഞ്ഞ മൂന്ന് ദശകത്തിനിടയില്‍ ഇന്ത്യയിലെ കാന്‍സര്‍ രോഗികളുടെ സേവനത്തിനായി സമര്‍പ്പിച്ച ജീവിതമാണ് ഡോ. സുരേഷ് അദ്വാനിയുടേത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Attractive section of content. I just stumbled upon your weblog and
in accession capital to assert that I get in fact
enjoyed account your blog posts. Anyway I’ll be subscribing to your
augment and even I achievement you access consistently rapidly.