
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ആയിരത്തോളം ഒഴിവുകള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ കമ്മീഷന്‍. ഓരോ ജില്ലയിലും 50 മുതല്‍ 100 വരെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിഎസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന പ്രതിഷേധത്തിനു പിന്നാലെ ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്ലാ വകുപ്പുകളിലേക്കും സമിതി സര്‍ക്കുലര്‍ അയച്ചിരുന്നു. എന്നാല്‍ പ്രതികരണങ്ങള്‍ വൈകിയതോടെയാണ് പരിശോധന ആരംഭിച്ചത്.
കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ ആഴ്ചയോടെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. മറ്റു ജില്ലകളിലെല്ലാം ഇപ്പോള്‍ പരിശോധന നടന്നുവരികയാണ്. അസി. സര്‍ജന്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്കാണ് കൂടുതലും ഒഴിവുകള്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Howdy! I realize this is somewhat off-topic however I had to ask.
Does managing a well-established website like yours take a large amount of work?
I am completely new to operating a blog but I do write in my diary on a daily
basis. I’d like to start a blog so I can easily share my experience and
thoughts online. Please let me know if you have any
ideas or tips for new aspiring bloggers. Thankyou!