Currency

യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഇരുട്ടടി; രോഗികളെ കൊണ്ടുപോകുന്നതിന് നിരക്ക് കുത്തനെ കൂട്ടി

സ്വന്തം ലേഖകന്‍Monday, July 23, 2018 12:12 pm

 

തിരുവനന്തപുരം: രോഗികളായ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി എയര്‍ഇന്ത്യയുടെ നിരക്ക് വര്‍ധന. രോഗികളെ സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതിന്റെ നിരക്ക് എയര്‍ ഇന്ത്യ കുത്തനെ കൂട്ടി. രോഗികളെ കൊണ്ടു പോകുന്ന ടിക്കറ്റിന് ബിസിനസ് ക്ലാസിനേക്കാള്‍ ഇരട്ടിനിരക്കാണ് എയര്‍ഇന്ത്യ ചുമത്തിയിരിക്കുന്നത്.

പുതുക്കിയ നിരക്ക് പ്രകാരം ഒരു രോഗിയെ ദുബായില്‍ നിന്ന് കൊച്ചിയിലെത്തിക്കാന്‍ നാല് ലക്ഷത്തിലധികം രൂപ ചെലവ് വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x