Currency

ബംഗളൂരു-കണ്ണൂര്‍ ട്രെയിന്‍ സര്‍വിസ് 10ന് പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, October 10, 2018 2:26 pm

ബംഗളൂരു: പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് രണ്ട് മാസമായി സര്‍വിസ് നിര്‍ത്തിയ മംഗളൂരു-ഹാസന്‍ വഴി ബംഗളൂരുവിലേക്കുള്ള മുഴുവന്‍ യാത്രാ ട്രെയിനുകളും ബുധനാഴ്ച സര്‍വിസ് പുനരാരംഭിക്കും. സക്‌ലേശ്പുരക്കും സുബ്രഹ്മണ്യക്കുമിടയില്‍ മണ്ണിടിഞ്ഞതിനാല്‍ കഴിഞ്ഞ ആഗസ്റ്റ് 14 മുതലാണ് സര്‍വിസ് നിലച്ചത്.

ബംഗളൂരു-കാര്‍വാര്‍/കണ്ണൂര്‍-ബംഗളൂരു രാത്രികാല എക്‌സ്പ്രസ് ഇന്ന് മുതല്‍ ഓടും. ഈ റൂട്ടിലെ പകല്‍ ട്രെയിന്‍ സര്‍വിസ് വ്യാഴാഴ്ചയാണ് പുനരാരംഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x