Currency

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സാധാരണ ഗതിയില്‍; പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം

സ്വന്തം ലേഖകന്‍Saturday, October 10, 2020 2:32 pm
train-ticket

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണത്തില്‍ മാറ്റം. ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാര്‍ക്ക് ഉറപ്പാക്കാവുന്നതാണ്.

മാത്രമല്ല, പുതിയ നിര്‍ദേശമനുസരിച്ച് ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍മുമ്പ് മാത്രമേ രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കുകയുള്ളു. ഈ സമയം വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x