ഡല്‍ഹി വസന്ത് കുഞ്ചില്‍ ആംബിയന്‍സ് ടവറില്‍ യുഎഇ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ യുഎഇ കോൺസുലേറ്റ് ആണിത്.
ന്യൂഡഹി: യുഎഇ കോൺസുലേറ്റ് ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ചു. ഡല്‍ഹി വസന്ത് കുഞ്ചില്‍ ആംബിയന്‍സ് ടവറില്‍ പ്രവര്‍ത്തനമാരംഭിച്ച കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച യു.എ.ഇ. അണ്ടര്‍ സെക്രട്ടറി മൊഹമ്മദ് മിര്‍ അബ്ദുള്ള അല്‍ റെയ്‌സിയാണ് നിർവഹിച്ചത്.
ഇന്ത്യയിലെ രണ്ടാമത്തെ യുഎഇ കോൺസുലേറ്റ് ആണിത്. ആദ്യത്തേത് മുംബൈയിലാണ്. അതിനിടെ മൂന്നാമത്തെ യുഎഇ കോൺസുലേറ്റ് ഇന്ന് തിരുവനന്തപുരത്തും പ്രവർത്തനം ആരംഭിക്കും.
വിസ സംബന്ധിയായ പ്രവാസികളുടെ പ്രശ്‌നങ്ങളും വ്യാജവിസ, ജോലി തട്ടിപ്പ് തുടങ്ങിയ വിഷയങ്ങൾക്കും ഇവിടെ പരിഹാരം ലഭ്യമാകും. യുഎഇ രാജ്യത്തിനു പുറത്ത് ആരംഭിക്കുന്ന ആറാമത്തെ കോൺസുലേറ്റ് ആണ് ഡൽഹിയിലേത്. യുഎഇയിൽ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇത് സംബന്ധിച്ച രേഖകൾ ഈ കോൺസുലേറ്റുകളിൽ സമർപ്പിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
ഈ വാർത്തയിൽ കോൺസുലേറ്റ് അഡ്രസും ഫോൺ നമ്പറും കൂടി കൊടുക്കാമായിരുന്നു