Currency

കുടിയേറ്റ വിരുദ്ധ നിലപാട് യുകെ കൂടുതൽ കർശനമാക്കുന്നു; ഇന്ത്യക്കാരെയും ബാധിക്കും

സ്വന്തം ലേഖകൻWednesday, October 5, 2016 8:26 am

കുടിയേറ്റ വിരുദ്ധ നിലപാടുകൾ കൂടുതൽ കർശനമാക്കാൻ യുകെ തയ്യാറെടുക്കുന്നു. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലൂടെ രാജ്യത്തേക്കുള്ള കുടിയേറ്റവും നിയന്ത്രിക്കേണ്ടതുണ്ട് എന്നാണ് ഹോം സെക്രട്ടറി അംബെർ റുഡ്ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ലണ്ടൻ: കുടിയേറ്റ വിരുദ്ധ നിലപാടുകൾ കൂടുതൽ കർശനമാക്കാൻ യുകെ തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ ഹോം സെക്രട്ടറി അംബെർ റുഡ്ഡ് നൽകിക്കഴിഞ്ഞു. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലൂടെ രാജ്യത്തേക്കുള്ള കുടിയേറ്റവും നിയന്ത്രിക്കേണ്ടതുണ്ട് എന്നാണ് റുഡ്ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

യൂറോപ്യൻ യൂണിയൻ വിടുകയെന്നത് ഇക്കാര്യത്തിലെ ഒരു പോംവഴി മാത്രമാണെന്നും യൂറോപ്യൻ ഇതര രാാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം തടയണമെങ്കിൽ തൊഴിൽ, വിദ്യാഭ്യാസ മേഖലയിലേക്ക് എത്തുന്ന വിദേശികളുടെ എണ്ണം നിയന്ത്രിക്കുകയാണ് വേണ്ടെതെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അവർ പറഞ്ഞു.

ഇന്ത്യക്കാർ കൂടുതലായും യുകെയിലേക്ക് കുടിയേറുന്നത് തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങളെ മുൻ നിർത്തിയാണെന്നതിനാൽ ഈ നിലപാട് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ബാധിക്കുമെന്ന് ഉറപ്പാണ്. വിവിധ കമ്പനികളിൽ വിദേശികളെ നിയമിക്കുന്നതിനു കടുത്ത നിബന്ധനകൾ ഏർപ്പെടുത്താനും ബ്രിട്ടീഷുകാരുടെ തൊഴിൽസാധ്യത ഇല്ലാതാക്കുന്ന നിയമനങ്ങൾ അനുവദിക്കില്ലെന്നും മറിച്ച് വിദേശികളുടെ കഴിവുകൾ ഉപയോഗപ്പെടുത്തുന്ന നിയമനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു എന്നും റുഡ്ഡ് വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x