Currency

യുകെ വിസ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാലതാമസം കൂടാതെ ലഭിക്കും

സ്വന്തം ലേഖകൻTuesday, January 17, 2017 8:07 pm

യുകെയിലേക്കുള്ള വിസകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാലതാമസം കൂടാതെ ലഭിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണന്‍ അറിയിച്ചു.

ലണ്ടൻ/ന്യൂഡൽഹി: യുകെയിലേക്കുള്ള വിസകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാലതാമസം കൂടാതെ ലഭിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണന്‍ അറിയിച്ചു. ഈ മാസങ്ങളിൽ തിരക്കുകൾ കുറവായതിനാലാണ് സന്ദര്‍ശക, ബിസിനസ് വിസകള്‍ക്ക് അപേക്ഷിച്ചാല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുന്നത്.

ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകരെ തിരക്കില്ലാത്ത സമയത്ത് അപേക്ഷിക്കാന്‍ ഉത്സാഹിപ്പിക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഹൈക്കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്.

2016 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസയുടെ അപേക്ഷകള്‍ മുന്‍വര്‍ഷത്തേതിനെക്കാള്‍ ആറു ശതമാനം കൂടുതലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതോടെ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അപേക്ഷ നടപടികൾ ഇപ്പോൾ തന്നെ പൂർത്തിയാക്കാൻ അദ്ദേഹം മുന്നറിയിപ്പ് നൽകി. അപേക്ഷ നേരത്തേ നല്‍കിയാലും യാത്ര ഉദ്ദേശിക്കുന്ന തീയതി മുതലേ വിസ പ്രാബല്യത്തില്‍ വരൂ എന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x