Currency

ഏകീകൃത സിവില്‍കോഡ്: അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻWednesday, October 12, 2016 6:23 pm

പാർലമെന്ററി കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ സിവില്‍കോഡുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഏകീകൃത സിവിൽകോഡിന്മേൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ. പാർലമെന്ററി കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ സിവില്‍കോഡുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന്‍ ജനങ്ങളില്‍നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഇതേകാര്യം തന്നെ അറിയിച്ചിട്ടുണ്ട്. അതേസമയം സമത്വ സങ്കല്‍പത്തിനെതിരായ മുത്തലാഖ് ഇന്ത്യ പോലൊരു ജനാധിപത്യത്തിന് ചേര്‍ന്നതല്ലാത്തതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അതിനെതിരായ നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഏകീകൃത സിവില്‍കോഡ്: അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ”

  1. Well I truly enjoyed studying it. This article provided by you is very effective for accurate planning.

Comments are closed.

Top
x