
ന്യൂഡൽഹി: രാജ്യത്തെ വിസാ ഭരണക്രമം ലളിതമാക്കാന്‍ മന്ത്രിസഭ അനുമതി നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ വിസ നയത്തില്‍ വരുത്തിയ മാറ്റങ്ങൾക്കും യോഗം അംഗീകാരം നൽകിയിട്ടുണ്ട്.
വിനോദസഞ്ചാരം, ബിസിനസ്സ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിദേശീയര്‍ക്ക് രാജ്യത്തിലേയ്ക്കുള്ള വരാൻ ഇതോടെ എളുപ്പമാകും. ആരോഗ്യ, വിനോദ സഞ്ചാരമേഖലകളിലെ സേവനങ്ങളുടെ കയറ്റുമതിയിലൂടെ നേടുന്ന വര്‍ധിച്ച വരുമാനം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും; സ്കില്ഇന്ത്യ, ഡിജിറ്റല്‍ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സർക്കാറിന്റെ മുന്‍നിര പദ്ധതികള്‍ വിജയകരമാകുമെന്നും യോഗം വിലയിരുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.