Currency

പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള ദൂരപരിധി കുറച്ചു

സ്വന്തം ലേഖകന്‍Saturday, December 24, 2016 11:29 am

കൊച്ചി: പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിച്ചിരുന്ന ദൂരപരിധി കുറച്ചു. പെട്രോള്‍ നല്‍കുന്ന ഡിസ്‌പെന്‍സര്‍ യന്ത്രത്തിന്റെ ആറുമീറ്റര്‍ പരിധിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിലവിലുണ്ടായിരുന്ന നിയന്ത്രണം. ഈ ദൂരപരിധി 45 സെന്റിമീറ്ററായാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. തറനിരപ്പില്‍നിന്ന് 1.2 മീറ്റര്‍ വരെ മാത്രമായും നിയന്ത്രണം കുറച്ചു. ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന്റെ ഉത്തരവ് അപകടസാധ്യത പരിഗണിക്കാതെയുള്ളതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പണമിടപാടുകള്‍ ഡിജിറ്റലാകുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍. ഇവാലറ്റുകളും പി.ഒ.എസുകളുംവഴി പണം സ്വീകരിക്കാന്‍ പമ്പുകളില്‍ കടുത്ത സമ്മര്‍ദമുണ്ട്. എന്നാല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമത്തില്‍ പറയുന്ന അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ട്. ഇന്ധനം നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പി.ഒ.എസുകളും മൊബൈല്‍ഫോണുകളും ഇവാലറ്റുകളും ഉപയോഗിക്കരുതെന്ന് നിര്‍ദേശം ഇപ്പോഴുമുണ്ട്. 2002ലെ പെട്രോളിയം നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പെട്രോള്‍പമ്പുകളില്‍ മൊബൈല്‍ ഫോണടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ നിറയ്ക്കുകയോ ശേഖരിക്കുകയോ വിതരണംചെയ്യുകയോ ചെയ്യുന്നിടത്ത് ഇലക്ട്രോണിക് ഉപകരണങ്ങളോ ഇലക്ട്രിക് വയറുകളോ ഉണ്ടാവാന്‍ പാടില്ലെന്ന് 102ാം നിര്‍ദേശത്തില്‍ പറയുന്നു.

നിയന്ത്രണം കുറയ്ക്കുന്നത് അപകടസാധ്യത കൂട്ടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പി.ഒ.എസുകളിലും മൊബൈല്‍ഫോണുകളിലും ബാറ്ററികളാണുള്ളത്. ഇതിലുണ്ടാകുന്ന തകരാര്‍ അപകടത്തിനിടയാക്കും. ചെറിയതോതിലുള്ളതെങ്കിലും മൊബൈല്‍ഫോണിലെ റേഡിയേഷനും കാലാവസ്ഥാ ഭേദത്തിനനുസരിച്ച് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള ദൂരപരിധി കുറച്ചു”

  1. hey there and thank you for your information – I’ve definitely picked up
    anything new from right here. I did however expertise a few technical issues using this website, since I experienced to reload the site lots of times previous to I could get
    it to load correctly. I had been wondering if your hosting
    is OK? Not that I’m complaining, but slow loading instances
    times will sometimes affect your placement in google and could
    damage your high quality score if advertising
    and marketing with Adwords. Well I am adding this RSS to
    my e-mail and could look out for a lot more of your respective interesting content.
    Make sure you update this again soon.

  2. Hello there, just became alert to your blog through Google, and found that it is truly informative.
    I’m gonna watch out for brussels. I will appreciate if you
    continue this in future. Numerous people will be benefited from your writing.
    Cheers!

Comments are closed.

Top
x