
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴി അനുവദിക്കുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇനി മുതല്‍ പാസ്‌പോര്‍ട്ടില്‍ ഉംറ വിസകള്‍ പതിക്കില്ല. മുംബൈ കോണ്‍സുലേറ്റ് അധികൃതര്‍ ഇക്കാര്യമറിയിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നോട്ടീസ് കൈമാറിയിട്ടുണ്ട്. ദിവസം ആറായിരത്തിനും ഏഴായിരത്തിനും ഇടയില്‍ ഉംറ വിസയാണ് മുംബൈ കോണ്‍സുല്‍ ഓഫീസില്‍നിന്നും പുറത്തിറക്കാറ്. ഹജ്ജ്, ഉംറ വിസകള്‍ സാധാരണ പേപ്പറില്‍ പ്രിന്റ് ചെയ്ത് എടുക്കാവുന്ന വിധത്തില്‍ ഓണ്‍ലൈന്‍ വിസയാണ് ലഭിക്കുക.
നിര്‍ദേശിക്കപ്പെട്ട തുകയടച്ചു പാസ്പോര്‍ട്ട് കോണ്‍സുല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. പരിശോധന കഴിഞ്ഞു അപ്പോള്‍തന്നെ പാസ്പോര്‍ട്ട് തിരികെ ലഭിക്കും. പിന്നീട് വിസ ഓണലൈന്‍ ആയി പ്രിന്റ് എടുത്താല്‍ മതി. ഇന്ന് മുതലാണ് ഈ സംവിധാനം നിലവില്‍ വരികയെന്ന് മുംബൈ കോണ്‍സുല്‍ ജനറല്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച കത്തില്‍ വിശദീകരിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.