2016 ഡിസംബർ വരെയുളള കാലയളവിൽ കൂടുതൽ വിസ അഭിമുഖങ്ങൾ നടത്താനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ യുഎസ് എംബസിയിലും നാലു യുഎസ് കോൺസുലേറ്റുകളിലും വിസ അഭിമുഖങ്ങൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തി. ഹ്രസ്വകാലത്തേക്കുളള ഈ അവസരം വീസാ അപേക്ഷകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
2016 ഡിസംബർ വരെയുളള കാലയളവിൽ കൂടുതൽ വിസ അഭിമുഖങ്ങൾ നടത്താനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ എണ്ണം താൽക്കാലികമായി കൂട്ടിക്കൊണ്ടാണ് കൂടുതൽ വീസാ അഭിമുഖങ്ങൾ നടത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതുമൂലം ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നുളള യാത്രക്കാർക്ക് അഭിമുഖത്തിനായി നീണ്ട ദിവസങ്ങൾ കാത്തിരിക്കേണ്ടിവരുന്നത് ഒഴിവാക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.