ആഭ്യന്തരസര്‍വ്വീസുകളിലെ ഇക്കോണമി ക്ലാസ് നിരക്ക് 999 രൂപ മുതൽ ലഭ്യമാക്കിക്കൊണ്ട് വിസ്താര എയർലൈൻസും വിമാനയാത്ര ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: ആഭ്യന്തരസര്‍വ്വീസുകളിലെ ഇക്കോണമി ക്ലാസ് നിരക്ക് 999 രൂപ മുതൽ ലഭ്യമാക്കിക്കൊണ്ട് വിസ്താര എയർലൈൻസും വിമാനയാത്ര ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. എയര്‍ഏഷ്യയും സ്പൈസ് ജെറ്റും ജെറ്റ് എയര്‍വേസും കഴിഞ്ഞ ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്നാണു വിസ്താരയും ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 12 മുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് 28 വരെ കാലയളവിലുള്ള യാത്രകള്‍ക്കു, ഒക്ടോബര്‍ 7ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കാണു വിസ്താര പ്രത്യേക ഇളവുകൾ ലഭ്യമാക്കുന്നത്. പ്രീമിയം ഇകോണമി, ബിസിനസ് ക്ലാസുകളിൽ യഥാക്രമം 2,999 രൂപയ്ക്കും 5,999 രൂപയ്ക്കും വിസ്താര ടിക്കറ്റുകൾ ലഭ്യമാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.