Currency

അല്‍ഖോര്‍ സ്പോര്‍ട്സ് കോമ്പ്ലക്സില്‍ സൌജന്യ ഇന്‍റര്‍നെറ്റുമായി വോഡഫോണ്‍

Tuesday, October 11, 2016 8:40 am

ബര്‍വ റിയല്‍ എസ്റ്റേറ്റ് വികസിപ്പിച്ചെടുത്ത സ്പോര്‍ട്സ് കോമ്പ്ലക്സില്‍ അല്‍ ഖോറിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായുള്ള 150,000ത്തോളം തൊഴിലാളികളുടെ ക്ഷേമത്തിനായാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.

ദോഹ: അല്‍ ഖോര്‍ വര്‍ക്കേഴ്സ് സ്പോര്‍ട്സ് കോമ്പ്ലക്സിലെ ആയിരത്തോളം തൊഴിലാളികള്‍ക്ക് വോഡഫോണ്‍ സൌജന്യ ഇന്‍റര്‍നെറ്റ് സൌകര്യമൊരുക്കുന്നു. ബര്‍വ റിയല്‍ എസ്റ്റേറ്റ് വികസിപ്പിച്ചെടുത്ത സ്പോര്‍ട്സ് കോമ്പ്ലക്സില്‍ അല്‍ ഖോറിലും തൊട്ടടുത്ത പ്രദേശങ്ങളിലുമായുള്ള 150,000ത്തോളം തൊഴിലാളികളുടെ ക്ഷേമത്തിനായാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.

സമൂഹത്തിലെ എല്ലാ തുറകളിലുള്ളവര്‍ക്കും ഇന്‍റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്തുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. രണ്ട് വര്‍ഷങ്ങളായി ഒത്തുകൂടാനും ആഘോഷിക്കാനും കളികളിലേര്‍പ്പെടാനുമുള്ള ഇടം അല്‍ ഖോര്‍ ഒരുക്കികൊടുക്കുന്നു.

245,000 സ്ക്വയര്‍ മീറ്ററില്‍ നിര്‍മിച്ചിട്ടുള്ള അല്‍ ഖോര്‍ കോമ്പ്ലക്സില്‍ ക്രിക്കറ്റ് ഗ്രൌണ്ടുകള്‍, ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, വോളിബോള്‍ കോര്‍ട്ടുകള്‍ എന്നിവയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x