Currency

ഖത്തറില്‍ 1,500 ലേബര്‍ ക്യാംപുകളില്‍ സൗജന്യ ഇന്റര്‍നെറ്റ്

സ്വന്തം ലേഖകന്‍Monday, February 13, 2017 6:25 pm

തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയവും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്നാണ് കുറഞ്ഞവരുമാനക്കാരായ 10 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

ദോഹ: തൊഴിലാളികള്‍ക്ക് താമസകേന്ദ്രങ്ങളില്‍ ബെറ്റര്‍ കണക്ഷന്‍സ് പ്രോഗ്രാം എന്നപേരില്‍ സൗജന്യ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയവും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്നാണ് കുറഞ്ഞവരുമാനക്കാരായ 10 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. 1,500 കേന്ദ്രങ്ങളിലാണ് സൗജന്യ ഇന്റര്‍നെറ്റും കംപ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും സ്ഥാപിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിനായി തൊഴിലാളികള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ സൗജന്യപരിശീലനവും നല്‍കും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൊബൈല്‍ സേവനദാതാവായ ഉറീഡു സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. റോട്ടയുടേയും റാഫിന്റെയും സന്നദ്ധപ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്കു പരിശീലനം നല്‍കും. കംപ്യൂട്ടറുകളുടെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ഹാര്‍ഡ്വെയര്‍ പരിശീലനവും തിരഞ്ഞെടുത്തവര്‍ക്കു നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x