ദുബായ്: ദുബായ് ടാക്സികളില്‍ ഇനി സൗജന്യ വൈഫൈ. യാത്രക്കാര്‍ക്ക് യുഎഇ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് സ്മാര്‍ട് ഫോണില്‍ വൈഫൈ കണക്ട് ചെയ്യാം. കണക്ട് ആയാല്‍ വെബ്സൈറ്റ് (www.taxiconnect.ae) വഴി ലോഗ് ഇന്‍ ചെയ്യണം. അതോടെ സേവനങ്ങള്‍ ലഭ്യമാകും.
അതേസമയം നിയന്ത്രിത സേവനങ്ങളാണ് ലഭിക്കുക. യാത്ര ചെയ്യുന്ന വഴി മനസ്സിലാക്കാനും ഡ്രൈവറുടെ സേവനത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനും ഇതുവഴി കഴിയും. എക്സ്ചേഞ്ച് നിരക്കുകളും മറ്റും അറിയാനും സൗകര്യമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.