Currency

ദുബായ് ടാക്‌സികളില്‍ ഇനി വൈഫൈയും

സ്വന്തം ലേഖകന്‍Thursday, December 19, 2019 11:18 am

ദുബായ്: ടാക്‌സികളില്‍ വൈഫൈ ലഭ്യമാക്കി ദുബായ് ആര്‍.ടി.എ അധികൃതര്‍. യാത്രക്കാര്‍ക്ക് 50 എം.ബി ഡാറ്റ സൗജന്യമായി ടാക്‌സികളില്‍ ഉപയോഗിക്കാം. കൂടുതല്‍ ആവശ്യമെങ്കില്‍ ആപ്പുവഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ സേവന ദാതാക്കളായ ഡുവുമായി സഹകരിച്ചാണ് ദുബായ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വൈഫൈ സൗകര്യം ഒരുക്കുന്നത്.

വിവിധ കമ്പനികളില്‍ നിന്ന് 5500 ടാക്‌സികളാണ് ആര്‍.ടി.എ ഏറ്റെടുത്ത് നടത്തുന്നത്. കരീം കമ്പനിയുമായി സഹകരിച്ച് ഇവയെല്ലാം കരീം ആപ്പ് മുഖേന പ്രവര്‍ത്തിപ്പിക്കുകയാണ്. ഇവയിലെല്ലാം ഹൈടെക്‌സ് സംവിധാനം ലഭ്യമാക്കും. നിരക്ക് വര്‍ധന കൂടാതെ തന്നെ അധിക സേവനം ഒരുക്കുകയാണ് ആര്‍.ടി.എ

വിവിധ ലോക രാജ്യങ്ങളില്‍ നിന്നും ദുബായിലെത്തുന്ന സന്ദര്‍ശകര്‍ക്ക് എല്ലാ സൗകര്യവും ഉറപ്പു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടിയും. ഹിന്ദി ഉള്‍പ്പടെ 26 ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഹൈടെക് ടാക്‌സികളില്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ട്. ടാക്‌സികളില്‍ വൈഫൈയുമായി ബന്ധിപ്പിച്ച് ലക്ഷ്യസ്ഥാനം സ്വയം ടൈപ്പു ചെയ്തു നല്‍കാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും. ആപ്പിലൂടെ തന്നെ പണം നല്‍കാനുള്ള സൗകര്യവും അടുത്ത ഘട്ടത്തില്‍ നടപ്പാക്കാനാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x