ഇന്ത്യൻ പ്രൊഫഷണലുകളുടെ വിസാഫീസ് വർദ്ധിപ്പിച്ച നടപടി പുന:പരിശോധിക്കുമെന്ന് അമേരിക്ക. അമേരിക്കൻ വാണിജ്യ സെക്രട്ടറി പെന്നി പ്രിസ്കർ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ഉറപ്പ് നൽകി.
ന്യൂഡൽഹി: ഇന്ത്യൻ പ്രൊഫഷണലുകളുടെ വിസാഫീസ് വർദ്ധിപ്പിച്ച നടപടി പുന:പരിശോധിക്കുമെന്ന് അമേരിക്ക. അമേരിക്കൻ വാണിജ്യ സെക്രട്ടറി പെന്നി പ്രിസ്കർ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ഉറപ്പ് നൽകി. വിസ ഫീസ് ഉയർത്തിയത് ഇന്ത്യൻ പ്രൊഫഷണകൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന കാര്യം കേന്ദ്ര വാണിജ്യ മന്ത്രിയായ നിർമ്മല സീതാരാമനാണു ശ്രദ്ധയിൽപ്പെടുത്തിയത്.
ഡൽഹിയിൽ നടന്ന ഇന്ത്യ-അമേരിക്ക നയതന്ത്ര്യവാണിജ്യ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ വർഷം വിതരണം ചെയ്ത 69 ശതമാനം എച്ച്.വൺ.ബി വിസകളും 30 ശതമാനം എൽ.വൺ വിസകളും ഇന്ത്യക്കാർക്കാണു ലഭിച്ചതെന്ന് പെന്നി പ്രിസ്കർ ചൂണ്ടിക്കാണിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.