Currency

വനിതാ പൊലീസുകാര്‍ പ്രത്യേക സംഘടന രൂപീകരിക്കുന്നു

സ്വന്തം ലേഖകന്‍Thursday, December 22, 2016 1:30 pm

സ്ഥാനക്കയറ്റം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം. തങ്ങളുടെ സ്ഥാനക്കയറ്റത്തിനായി നിലവിലുള്ള പൊലീസ് സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. 1991ലാണ് പി.എസ്.സി വഴി കേരളത്തിലെ ആദ്യ വനിതാ ബാറ്റാലിയനെ റിക്രൂട്ട് ചെയ്യുന്നത്. 246 പേര് അടങ്ങുന്ന ബാച്ച്.

തിരുവനന്തപുരം: വനിതാ പൊലീസുകാര്‍ പ്രത്യേക സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുന്നു. സ്ഥാനക്കയറ്റം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം. തങ്ങളുടെ സ്ഥാനക്കയറ്റത്തിനായി നിലവിലുള്ള പൊലീസ് സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. 1991ലാണ് പി.എസ്.സി വഴി കേരളത്തിലെ ആദ്യ വനിതാ ബാറ്റാലിയനെ റിക്രൂട്ട് ചെയ്യുന്നത്. 246 പേര് അടങ്ങുന്ന ബാച്ച്. ഇതില്‍ ഒരാള്‍ക്ക് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ മറ്റുചിലര്‍ സിഐയും എസഐയുമായി ജോലി ചെയ്യുന്നു. നൂറിലേറെപ്പേര്‍ക്ക് ഇതുവരെ ഒരു സ്ഥാനക്കയറ്റവും ലഭിച്ചിട്ടില്ല.

പലര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ഉള്ളത്. 91 ബാച്ചിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയാല്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവില്ല. കാരണം പലരും അതില്‍ക്കൂടുതല്‍ ശമ്പളം ഇപ്പോള്‍ തന്നെ വാങ്ങുന്നുണ്ട്. ഈ വിഷയം പ്രധാന വേദികളിലൊക്കെ ഇവര്‍ ഉന്നയിച്ചതാണ്. ഒരു നടപടിയും ഉണ്ടായില്ല. അതിനാലാണ് ഇപ്പോള്‍ സംഘടന രൂപീകരിക്കാന്‍ ആലോചിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “വനിതാ പൊലീസുകാര്‍ പ്രത്യേക സംഘടന രൂപീകരിക്കുന്നു”

  1. Hey There. I discovered your blog the usage
    of msn. This is a very smartly written article. I
    will make sure to bookmark it and come back to learn more of your
    useful information. Thank you for the post. I’ll certainly comeback.

  2. It’s awesome for me to have a web site, which is
    beneficial in support of my experience. thanks admin

  3. Great site you have here.. It’s difficult to find quality writing like yours these days.
    I really appreciate people like you! Take care!!

  4. Hello colleagues, its enormous post on the topic of tutoringand fully defined, keep it up all the time.

Comments are closed.

Top
x