Currency

സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഇനി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

സ്വന്തം ലേഖകന്‍Saturday, February 17, 2018 2:07 pm

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചു. ഫെബ്രുവരി ആദ്യവാരം റെയില്‍വേ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഐ.ആര്‍.സി.ടി.സിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്.

നിലവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നേരിട്ടെത്തി ബുക്കിങ് സുപ്പര്‍വൈസര്‍ അല്ലെങ്കില്‍ സ്‌റ്റേഷന്‍ മാസ്റ്ററെ സമീപിച്ചാണ് സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇതിനായി യാത്ര സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക അപേക്ഷയും നല്‍കണം.

ഇതിന് പകരം ബുക്കിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനാണ് റെയില്‍വേ തീരുമാനം. ട്രാവല്‍ എജന്‍സികളാണ് പ്രധാനമായും സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x