റിയോ: റിയൊ ഒളിംപിക്‌സില്‍ ഒരു മെഡല്‍ പോലും ഇതുവരെ നേടാന്‍ ഇന്ത്യയ്ക്കായില്ലെങ്കിലും ബാംഗ്ലൂരില്‍ നിന്നുളള രാഘവ്- സുഷമ റാം ദമ്പതികളുടെ മകനും യുഎസ് ടെന്നിസ് കളിക്കാരനുമായ രാജീവ് റാമിന് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ വെളളി മെഡല്‍. ഗോള്‍ഡ് മെഡലിനുവേണ്ടി മത്സരിച്ച വീനസ്- രാജീവ് റാം ജോഡിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് യുഎസ് ടീമംഗങ്ങളായ ബെഥനി മാറ്റക്ക് – ജാക്ക് സോക്ക എന്നിവരില്‍ നിന്നാണ്.
ഇന്ത്യന്‍ ടെന്നിസ് ജോഡികളായ സാനിയ മിര്‍സ- റോഹന്‍ ജോഡിയെ പരാജയപ്പെടുത്തിയാണ് വിനസ്- രാജീവ് റാം ഫൈനലിലെത്തിയത്.
ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് കൊളറാഡൊ ഡെന്‍വറില്‍ ജനിച്ച രാജീവിന് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധികരിക്കണമെന്നായിരുന്നു ആഗ്രഹം. 32 കാരനായ രാജീവ് റാം ആദ്യമായാണ് ടെന്നിസില്‍ യുഎസിനെ പ്രതിനിധാനം ചെയ്യുന്നത്. ആദ്യ മത്സരത്തില്‍ തന്നെ വെള്ളി മെഡല്‍ നേടാനായത് കഠിനവും തുടര്‍ച്ചയായ പരിശീലനവും കൊണ്ട് മാത്രമാണെന്ന് റാം പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.