Currency

മുഖ്യമന്ത്രിക്ക് പരാതി നൽകുവാൻ ഓൺലൈൻ സംവിധാനം

Tuesday, October 18, 2016 11:54 pm

http://cmo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാവുന്നതാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പരാതി നൽകുവാൻ ഓൺലൈൻ സംവിധാനം നിലവിൽ വന്നു. മുൻ സർക്കാരിന്റെ കാലത്തു ഓൺലൈൻ വഴി പരാതി സമർപ്പിക്കുവാൻ സംവിധാനം ഉണ്ടായിരുന്നുവെങ്കിലും പിണറായി സർക്കാർ വന്നതിനു ശേഷം നവീകരണ പ്രവർത്തനങ്ങൾക്കായി നിർത്തിവച്ചിരിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ പോലുള്ള നവ മാധ്യമങ്ങൾ വഴി ധാരാളം പരാതികളെത്തുന്നുണ്ടെന്നും ഇവയിൽ നടപടി സ്വീകരിക്കുന്നതിന് സാധ്യമല്ലാത്തതിനാൽ ഓൺലൈൻ വഴി പരാതി നല്കുന്നതുനുള്ള സാംവിധാനം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഓൺലൈൻ വഴിയുള്ള പരാതികൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രവാസികളും യുവാക്കളുമാണ്. http://cmo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x