Currency

മഴയെ തുടര്‍ന്നുണ്ടാകുന്ന നാശനഷ്ടം; സൗദിയില്‍ എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കില്ല

സ്വന്തം ലേഖകന്‍Friday, November 24, 2017 1:29 pm

വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമുള്ളവര്‍ക്ക് പ്രളയക്കെടുതി കാരണമുണ്ടായ നഷ്ടത്തിന് പരിരക്ഷ ലഭിക്കില്ല. എന്നാല്‍ സമ്പൂര്‍ണ കവറേജുള്ള ഇന്‍ഷുറന്‍സാണ് വാഹനങ്ങള്‍ക്കുള്ളതെങ്കില്‍ നഷ്ടത്തിന്റെ ഭാഗിക വിഹിതം വാഹന ഉടമയ്ക്ക് ലഭിക്കും.

റിയാദ്: മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകില്ല. സമ്പൂര്‍ണ കവറേജുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പരിരക്ഷയുണ്ടാകൂവെന്ന് സൗദി അധികൃതര്‍ അറിയിച്ചു. മഴക്കെടുതിയില്‍പ്പെട്ട വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് അപേക്ഷ ഒന്നിച്ചാണ് പരിഗണിക്കുക.

സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതിയെത്തുടര്‍ന്ന് നിവരധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും പൂര്‍ണമായോ ഭാഗികമായോ നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് വാഹന, കെട്ടിട ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടത്.

വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമുള്ളവര്‍ക്ക് പ്രളയക്കെടുതി കാരണമുണ്ടായ നഷ്ടത്തിന് പരിരക്ഷ ലഭിക്കില്ല. എന്നാല്‍ സമ്പൂര്‍ണ കവറേജുള്ള ഇന്‍ഷുറന്‍സാണ് വാഹനങ്ങള്‍ക്കുള്ളതെങ്കില്‍ നഷ്ടത്തിന്റെ ഭാഗിക വിഹിതം വാഹന ഉടമയ്ക്ക് ലഭിക്കും. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നഷ്ടം കണക്കാക്കി സിവില്‍ ഡിഫന്‍സിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാം.

പ്രളയക്കെടുതിയുടെ പൂര്‍ണമായ നഷ്ടങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏറ്റെടുക്കില്ല. പ്രളയം പ്രകൃതി ദുരന്തമായതിനാല്‍ ഓരോ വാഹനത്തിന്റെയും കെട്ടിടത്തിന്റെ ഫയലുകള്‍ വേറിട്ട് കൈകാര്യ ചെയ്യില്ല. പകരം എല്ലാ പരാതികളിലും ഒന്നിച്ചാണ് നഷ്ടപരിഹാരം കണക്കാക്കുകയെന്ന് വക്താവ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x