Currency

കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സുമായി ദീവ; ഉപയോക്താക്കള്‍ 20% കുറവ്

സ്വന്തം ലേഖകന്‍Sunday, June 16, 2019 1:39 pm

ദുബായ്: ദീവ (ദുബായ് ഇല്ക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറ്റി) ഉപയോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ ഭവന ഇന്‍ഷുറന്‍സ് നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ആര്‍എസ്എ. വീട്ടിലെ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ദീവ ഉപയോക്താക്കള്‍ 20% കുറവു തുക നല്‍കിയാല്‍ മതി.

ദീവയുടെ സ്മാര്‍ട് ആപ്പായ ദീവ സ്റ്റോറില്‍നിന്നാണു ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. 200 ദിര്‍ഹം മുതല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. താമസം മാറുമ്പോള്‍ ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുക, മോഷണം പോകുക എന്നിവ സംഭവിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന് 90 ദിവസത്തിനുള്ളില്‍ ഇങ്ങനെ സംഭവിക്കുന്ന കേടുപാടുകള്‍ക്കും മറ്റുമാണ് പരിരക്ഷ ലഭിക്കുക.

ദീവ ഉപയോക്താക്കളുടെ ജീവിതം സുഗമമാക്കുന്നതിന്റെയും മൂല്യവര്‍ധിത സേവനം നല്‍കുന്നതിന്റെയും ഭാഗമാണ് ഇന്‍ഷുറന്‍സെന്ന് ദീവ ഇന്നവേഷന്‍ ആന്‍ഡ് ഫ്യൂച്ചര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മര്‍വന്‍ ബിന്‍ ഹൈദര്‍ പറഞ്ഞു. വീട്ടുപകരണങ്ങള്‍ക്കും സ്വകാര്യ വസ്തുക്കള്‍ക്കും ഉള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വീടിന്റെ യഥാര്‍ഥ ഉടമയുടെ വസ്തുക്കള്‍ക്കു സംഭവിക്കുന്ന കേടുപാടുകള്‍ക്ക് ഒരുലക്ഷം ദിര്‍ഹം വരെയോ ഇന്‍ഷുറന്‍സ് തുകയുടെ 20 ശതമാനമോ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x