തൊഴിലുടമകളില്‍ നിന്നു ജോലി ഉപേക്ഷിച്ച് ഒളിച്ചോടിയവരെയാണ് മടക്കി അയച്ചത്. ഇത്തരത്തിലുളള 1,628 വേലക്കാരികളെയാണ് കഴിഞ്ഞ മാസം മടക്കി അയച്ചതെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.
റിയാദ്: സൗദിയില്‍ നിയമ ലംഘകരായി കഴിഞ്ഞിരുന്ന വേലക്കാരികളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചു. തൊഴിലുടമകളില്‍ നിന്നു ജോലി ഉപേക്ഷിച്ച് ഒളിച്ചോടിയവരെയാണ് മടക്കി അയച്ചത്. ഇത്തരത്തിലുളള 1,628 വേലക്കാരികളെയാണ് കഴിഞ്ഞ മാസം മടക്കി അയച്ചതെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.
അവകാശങ്ങള്‍ നിഷേധിക്കുകയും ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് വനിതാ വീട്ടുവേലക്കാര്‍ തൊഴിലുടമകളില്‍ നിന്നു ഒളിച്ചോടിയത്. വിവിധ എംബസികളിലെത്തിയ ഇവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും നിയമ പ്രകാരം ലഭിക്കാനുളള വേതന കുടിശികയും ഇതര ആനുകൂല്യങ്ങളും നല്‍കിയാണ് മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചത്.
ഇവരുടെ ആനുകൂല്യം സര്‍ക്കാരാണ് വിതരണം ചെയ്തതെങ്കിലും ഈ തുക നിയമ ലംഘകരായ തൊഴിലുടമകളില്‍ നിന്നു ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വീട്ടുവേലക്കാരും തൊഴിലുടമകളും തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തുന്നതിനുളള നിയമാവലിയിലെ വ്യവസ്ഥകള്‍ തൊഴിലുടമകള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.