
കുവൈത്ത് സിറ്റി: സ്‌പോണ്‍ഷര്‍ഷിപ് മാറുന്നതിനു ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരാകണമെന്ന് ഉത്തരവ്. ഗാര്‍ഹിക തൊഴിലാളിക്ക് മറ്റൊരു സ്‌പോണ്‍സറുടെ കീഴില്‍ ഗാര്‍ഹിക തൊഴിലിലേക്കു മാറ്റം സാധ്യമാണ്. അതിന്റെ മറവില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തിലാണു മാറ്റം അനുവദിക്കണമെങ്കില്‍ ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരായി ഒപ്പിട്ട് നല്‍കണമെന്നു വ്യവസ്ഥ കൊണ്ടുവന്നത്.
മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായാണു നടപടിയെന്നു താമസാനുമതി കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയ അബ്ദുല്‍ ഖാദര്‍ അല്‍ ശബാന്‍ പറഞ്ഞു. വാഹനങ്ങളുടെ ഉടമാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് സമാനമാകും പുതിയ നടപടി.
വാഹനങ്ങളുടെ ഉടമാവകാശം കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വാങ്ങുന്നയാളും വില്‍ക്കുന്നയാളു ഗതാഗത വകുപ്പ് ഓഫിസില്‍ നേരിട്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.