Currency

കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് അനുകൂല പരിഷ്‌കാരം ഉടന്‍

സ്വന്തം ലേഖകന്‍Saturday, January 11, 2020 3:01 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയില്‍ നിയമ പരിഷ്‌കാരം ഉടന്‍ ഉണ്ടാവുമെന്ന് മാന്‍പവര്‍ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തും. നിയമലംഘനം നടത്തിയ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ എടുക്കും. കുവൈത്തില്‍ ഫിലിപ്പീന്‍സ് ഗാര്‍ഹികത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം വലിയ ചര്‍ച്ചയായതിന് പിറകെയാണ് നിയമപരിഷ്‌കാരത്തെക്കുറിച്ച് മാന്‍പവര്‍ അതോറിറ്റി സൂചന നല്‍കിയത്.

2016 ജൂലൈയില്‍ കുവൈത്തില്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഗാര്‍ഹികത്തൊഴിലാളി നിയമം തൊഴിലാളികള്‍ക്ക് അനുകൂലമാണ്. അതിനുശേഷവും ചൂഷണം സംബന്ധിച്ച പരാതികള്‍ ധാരാളം വന്നതിനെ തുടര്‍ന്നാണ് കര്‍ശനമായ വ്യവസ്ഥകളോടെ നിയമപരിഷ്‌കരണത്തിന് മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x