
ജമ്മു കശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 9. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീര്‍ വിഭജനം ഔദ്യോഗികമായി പൂര്‍ത്തിയായി രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തുവന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പാണ് പുതിയ ഭൂപടം പുറത്തിറക്കിയത്.
ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന് പ്രേത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നുവെന്ന മന്ത്രിസഭ വിജ്ഞാനപനത്തില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിളാണ് 35എ.
കശ്മീരിലെ സര്‍ക്കാര്‍ ജോലി, ഭൂമി ഇടപാടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പൊതു പദ്ധതികള്‍ എന്നിവയുടെയെല്ലാം ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കണമെന്നാണ് ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത്. ഇതാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.