മൂന്നര ദശാബ്ദത്തിനിടെ പ്രമേഹം ലോകവ്യാപകമായി നാലിരട്ടിയായെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ ഈ രോഗം വ്യാപകമാണ്.
പ്രമേഹ മരാഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മൂന്നര ദശാബ്ദത്തിനിടെ പ്രമേഹം ലോകവ്യാപകമായി നാലിരട്ടിയായെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ ഈ രോഗം വ്യാപകമാണ്. 1980 ല്‍ പ്രമേഹ ബാധിതരുടെ എണ്ണം വെറും 10.8 കോടി ആയിരുന്നെങ്കില്‍ ഇന്നത് 42.2 കോടിയായെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വര്‍ഷം തോറും നിരവധി പേരാണ് രോഗത്താല്‍ മരിക്കുന്നത്. 2012ല്‍ മാത്രം 15 ലക്ഷം പേര് പ്രമേഹത്താലും 22 ലക്ഷം പേര് പ്രമേഹ അനുബന്ധ അസുഖങ്ങളാലും പരിച്ചു.
ഡയബറ്റിക് രോഗികളുടെ കാര്യത്തില്‍ ചൈനയും ജപ്പാനും അടങ്ങുന്ന വെസ്റ്റേണ്പസിഫിക് പ്രദേശമാണ് മുന്നില്‍. ഇവിടെ ആകെ 13.1 കോടി പ്രമേഹരോഗികളാണുള്ളത്. തെക്കുകിഴക്കന്‍ ഏഷ്യയ്ക്കാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. 9.6 കോടി പേര്‍ക്കാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. ഇന്ത്യ ഈ മേഖലയിലാണുള്പ്പെടുന്നത്.
യൂറോപ്പില്‍ 6.4 കോടി പേര്‍ക്കാണ് പ്രമേഹം പിടിപെട്ടിരിക്കുന്നത്. ഭക്ഷണത്തെ നിയന്ത്രിച്ചും വ്യായാമം പതിവാക്കിയും പ്രമേഹത്തെ നിയന്ത്രിക്കാമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.