Currency

വിറ്റാമിന്റെ കുറവ് മുഖത്ത് നിന്നറിയാന്‍ അഞ്ച് ലക്ഷണങ്ങള്‍

സ്വന്തം ലേഖകന്‍Thursday, May 25, 2017 3:38 pm

വിറ്റാമിനുകളുടെ അഭാവം ശരീര വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യും. എന്നാല്‍ ശരീരത്തിന്റെ ചില ലക്ഷണങ്ങള്‍കൊണ്ട് വിറ്റാമിന്റെ അഭാവത്തെ തിരിച്ചറിയാനാകും. ഒരുപരിധിവരെ വിറ്റാമിന്റെ കുറവുകള്‍ ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതാണ്.

ശരീരത്തിലെ എല്ലാ ജീവ-രാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും കാരണക്കാരാണ് വിറ്റാമിനുകള്‍. വിറ്റാമിനുകളുടെ അഭാവം ശരീര വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യും. എന്നാല്‍ ശരീരത്തിന്റെ ചില ലക്ഷണങ്ങള്‍കൊണ്ട് വിറ്റാമിന്റെ അഭാവത്തെ തിരിച്ചറിയാനാകും. ഒരുപരിധിവരെ വിറ്റാമിന്റെ കുറവുകള്‍ ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതാണ്. ഇതിന് സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. വിറ്റാമിന്‍ കുറവുകൊണ്ട് ശരീരത്തില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ചുരുങ്ങിയ കണ്ണുകള്‍: രാവിലെ ഉണരുമ്പോള്‍ കണ്ണുകള്‍ ചുരുങ്ങി ഇരിക്കാറുണ്ട്. ഉറക്ക കുറവ് കൊണ്ട് ഇങ്ങനെ സംഭവിക്കാം. അല്ലാത്ത പക്ഷം, ഈ ലക്ഷണം വിറ്റാമിന്റെ കുറവുകൊണ്ടാണ് എന്ന് മനസിലാക്കണം. ഉരുളക്കിഴങ്ങ്, തൈര് എന്നിവ കഴിച്ച് ആരോഗ്യത്തെ മെച്ചപ്പെടുത്താവുന്നതാണ്.

2. അമിതമായി വിളറിയ ചര്‍മ്മം: ചര്‍മ്മം വളരെ വിളറിയ അവസ്ഥയില്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് വിറ്റാമിന്‍ കുറവ് ഉണ്ടെന്ന് കരുതാം. അമിതമായി വിളറിയ ചര്‍മ്മം വൈറ്റമിന്‍ ബി 12 അഭാവം മൂലമായിരിക്കും. ധാന്യങ്ങള്‍ തൈര് എന്നിവ കഴിച്ച് ഈ ആരോഗ്യാവസ്ഥയെ മറികടക്കാം.

3. വിളറിയ ചുണ്ടുകള്‍: ശരീരത്തില്‍ ആവശ്യത്തിനുള്ള ഇരുമ്പിന്റെ അംശം ഇല്ലാതാകുമ്പോഴാണ് വിളറിയ ചുണ്ടുകള്‍ക്കുള്ള ലക്ഷണങ്ങള്‍ കാണാറുള്ളത്. ചെീര പോലുള്ള ഇല കറികും ധാന്യങ്ങളും ഭണക്ഷത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ അവസ്ഥയെ മറികടക്കുന്നതിന് ഗുണം ചെയ്യും.

4. വരണ്ട മുടി: ശരീരത്തിനു വേണ്ട അവശ്യ വിറ്റാമിനുകളായ വിറ്റാമിന്‍ ബി7 ന്റെയും വിറ്റാമിന്‍ ബി കോംപ്ലക്‌സിന്റെയും കുറവാണ് ഇതിന് കാരണം. ധാന്യങ്ങള്‍, ബദാം, പരിപ്പ്, പയര്‍ എന്നീ ഭക്ഷണങ്ങളാണ് ഈ പ്രശ്നത്തിന് പരിഹാരം.

5. മോണയില്‍ നിന്ന് രക്തം: ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അഭാവത്തിന്റെ ലക്ഷണമാണ് മോണയില്‍ നിന്ന് രക്തം വരുന്നത്. ചെറുനാരങ്ങ, ഓറഞ്ച് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x