Currency

ഇക്കിള്‍ എന്ന വില്ലനെ സിംപിളായി കൈകാര്യം ചെയ്യാം

സ്വന്തം ലേഖകന്‍Friday, December 16, 2016 12:55 pm

ഇക്കിള്‍ അനുഭവിക്കാത്തവരായി ആരുമില്ല. ഇക്കിള്‍ വലിയ അസുഖമല്ല, എന്നാല്‍ വരുമ്പോഴുള്ള ബുദ്ധിമുട്ട് ചെറുതുമല്ല. ഇക്കിള്‍ വന്നാല്‍ എന്തുചെയ്യും?. ഇക്കിളിനെ നേരിടണമെങ്കില്‍ ആദ്യം ഇക്കിള്‍ എന്താണെന്ന് അറിയണം.

ആര്‍ക്കും ഏത് നിമിഷവും വരാവുന്ന ഒന്നാണ് ഇക്കിള്‍. ഇക്കിള്‍ അനുഭവിക്കാത്തവരായി ആരുമില്ല. ഇക്കിള്‍ വലിയ അസുഖമല്ല, എന്നാല്‍ വരുമ്പോഴുള്ള ബുദ്ധിമുട്ട് ചെറുതുമല്ല. ഇക്കിള്‍ വന്നാല്‍ എന്തുചെയ്യും?. ഇക്കിളിനെ നേരിടണമെങ്കില്‍ ആദ്യം ഇക്കിള്‍ എന്താണെന്ന് അറിയണം.

സസ്തന ജീവികളുടെ ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു പേശിയാണ് ഡയഫ്രം. ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ ഡയഫ്രം താഴേക്ക് ചുരുങ്ങും. ഇതുമൂലം സമ്മര്‍ദ്ദം കുറയുകയും ശ്വാസകോശത്തിലേക്ക് വായു വലിച്ചെടുക്കുപ്പെടുകയും ചെയ്യും. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ ചുരുങ്ങിയ ഡയഫ്രം അയയുകയും പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്യും. ഈ ശ്വസന പ്രക്രിയ അനുക്രമമായി ആണ് നടക്കുന്നത്.

ഡയഫ്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ താളം തെറ്റുമ്പോള്‍ ആണ് ഇക്കിള്‍ ഉണ്ടാകുന്നത്. ഇക്കിള്‍ ഉണ്ടാവുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. വരുന്നതുപോലെ തന്നെ പോവുകയും ചെയ്യും. 48 മണിക്കൂറില്‍ കൂടുതല്‍ അനുഭവപ്പെടുന്നതിനെ സ്ഥിരമായതെന്നും 2 മാസത്തില്‍ കൂടുതലായാല്‍ വഴങ്ങാത്തതെന്നും വേര്‍തിരിച്ചിട്ടുണ്ട്. എന്നാല്‍ വരുന്ന വേഗതയില്‍ത്തെന്ന ഇല്ലാതാകുന്നതിനെ പെട്ടെന്ന് മാറുന്ന ഇക്കിള്‍ എന്നും അറിയപ്പെടുന്നു.

പെട്ടെന്ന് മാറുന്ന ഇക്കിളുകള്‍:ഇത്തരം ഇക്കിളുകള്‍ ഉണ്ടാകുന്നതിന് കാരണങ്ങള്‍ പലതാണ്. ആര്‍ത്തിപിടിച്ച് ആഹാരം കഴിക്കുമ്പോഴും എരിവുള്ള ആഹാരം കഴിക്കുമ്പോഴും ഇക്കിള്‍ വരാം. മദ്യപാനം, സോഡ കുടിക്കല്‍, നല്ല ചൂടോ തണുത്തതോ ആയ ഭക്ഷണം കഴിക്കല്‍, പെട്ടെന്ന് വികാരഭരിതനാകുമ്പോഴും ക്ഷോഭം കൊള്ളുമ്പോഴുമൊക്കെ ഇക്കിള്‍ വരാം. സ്ഥിരമായി നില്‍ക്കുന്ന ഇക്കിളുകള്‍ ഉണ്ടാകുന്നത് ഫ്രീനിക് നെര്‍വിന്റേയോ വേഗസ് നെര്‍വിന്റെയോ തകരാറുകൊണ്ടാകാം. കാരണം ഡയഫ്രത്തിന്റെ ചലനം നിയന്ത്രിക്കുന്ന രണ്ട് ഞരമ്പുകള്‍ ആണ് ഇവ. ഞരമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡയഫ്രം അയച്ചു പഴയ താളത്തിലേക്ക് കൊണ്ടുവരണം.

ഇക്കിള്‍ മാറാന്‍ ചില പ്രധാന വഴികള്‍:

1. ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കാം.

2. ചുക്ക് അരച്ച് തേനില്‍ ചാലിച്ച് കഴിക്കുന്നതും നല്ലതാണ്.

3. വായില്‍ പഞ്ചസാര ഇട്ടതിനു ശേഷം ഒന്നോ രണ്ടോ മിനിട്ട് കൊണ്ട് കുറേശ്ശെയായി അലിയിച്ചിറക്കണം.

4. ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കാം.

5. വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കാം.

6. ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കണം. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്ഛ്വസിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

11 thoughts on “ഇക്കിള്‍ എന്ന വില്ലനെ സിംപിളായി കൈകാര്യം ചെയ്യാം”

  1. Ludie says:

    whoah this blog is excellent i love studying your
    articles. Keep up the good work! You know, lots of persons are
    hunting round for this info, you can aid them greatly.

  2. Appreciate this post. Will try it out.

  3. I was extremely pleased to uncover this page. I need to to thank you for ones time just for this fantastic read!!
    I definitely really liked every bit of it and I have you saved to fav to see new stuff in your
    site.

  4. Normally I don’t learn post on blogs, however I would like to say that this write-up very
    pressured me to check out and do it! Your writing taste has been amazed me.
    Thank you, very nice article.

  5. Undeniably believe that which you stated.

    Your favorite justification seemed to be on the net the easiest thing to be aware of.
    I say to you, I certainly get annoyed while people consider worries that they just
    don’t know about. You managed to hit the nail
    upon the top as well as defined out the whole thing without having side-effects , people could take a signal.
    Will likely be back to get more. Thanks

Comments are closed.

Top
x