മാറിയ ജീവിതലൈിയില് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമായി ഓര്‍മ്മക്കുറവ് മാറിയിരിക്കുകയാണ്. മുമ്പ് മദ്ധ്യവയസ് എത്തുമ്പോഴായിരുന്നു കൂടുതലായും ഓര്‍മ്മ പ്രശ്നം കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് അതിന് പ്രായം ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു.
മാറിയ ജീവിതശൈലിയും ശുദ്ധമല്ലാത്ത ആഹാരവും പലതരം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ മാറിയ ജീവിതലൈിയില് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമായി ഓര്‍മ്മക്കുറവ് മാറിയിരിക്കുകയാണ്. മുമ്പ് മദ്ധ്യവയസ് എത്തുമ്പോഴായിരുന്നു കൂടുതലായും ഓര്‍മ്മ പ്രശ്നം കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് അതിന് പ്രായം ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ പല മാര്‍ഗങ്ങളും ചികില്‍സാരീതികളും നിലവിലുണ്ട്.
എന്നാല്‍ ഇതിന് പ്രതിവിധിയായി പുതിയ പഠനം മുന്നോട്ടുവെക്കുന്നത് ഒരു ശ്വസന മാര്‍ഗമാണ്. മൂക്കിലൂടെ ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് എടുത്ത്, കുറച്ചുനേരം പിടിച്ചുവെക്കുക. അതിനുശേഷം വായിലൂടെ പുറത്തേക്ക് വിടുക. ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് ഓര്‍മ്മശക്തിയും തലച്ചോറിന്റെ ശേഷിയും വര്‍ദ്ധിപ്പിക്കുമെന്നാണ് നോര്ത്ത്വെസ്റ്റേണ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.
ശുദ്ധവായു ദീര്‍ഘമായി ശ്വസിക്കുമ്പോള്‍ തലച്ചോറില്‍ ഉദ്ദീപനം സംഭവിക്കുന്നുവെന്ന് സ്കാന്എക്സ്റേ റിപ്പോര്‍ട്ടില്‍ വ്യക്തമായി. 100 ചെറുപ്പക്കാരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. തീര്‍ത്തും ശുദ്ധമായ വായു വേണം ഇത്തരത്തില്‍ ശ്വസിക്കേണ്ടതെന്നും പഠനസംഘം നിര്‍ദ്ദേശിക്കുന്നു. പഠന റിപ്പോര്‍ട്ട് ദ ജേര്‍ണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
nice article
Definitely believe that that you said. Your favorite justification seemed to be on the net the easiest thing to take note
of. I say to you, I certainly get annoyed whilst people think about concerns that they just don’t realize about.
You managed to hit the nail upon the highest and also defined out the entire thing without having
side-effects , other folks can take a signal. Will probably be back to get
more. Thank you