Currency

ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുമെന്ന് പഠനം

സ്വന്തം ലേഖകന്‍Friday, December 23, 2016 5:17 pm

അമേരിക്കന്‍ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. പുതിയ പഠനമമനുസരിച്ച് ദിവസേന കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യതകള്‍ ഗണ്യമായി കുറയ്ക്കും. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനൊപ്പം അമേരിക്ക ആരോഗ്യമേഖലയില്‍ ചെലവിടുന്ന കോടിക്കണക്കിന് ഡോളര്‍ മിച്ചം പിടിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

ദിവസേന ചെറിയ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുന്നുവെന്ന് പഠനം. അമേരിക്കന്‍ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. പുതിയ പഠനമമനുസരിച്ച് ദിവസേന കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യതകള്‍ ഗണ്യമായി കുറയ്ക്കും. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനൊപ്പം അമേരിക്ക ആരോഗ്യമേഖലയില്‍ ചെലവിടുന്ന കോടിക്കണക്കിന് ഡോളര്‍ മിച്ചം പിടിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

നിലവിലുള്ള പഠനത്തില്‍ നിന്ന് നേരെ വിപരീതമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പഠനങ്ങള്‍. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ)യുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ദിവസേനയുള്ള ആസ്പിരിന്‍ ഉപയോഗം പക്ഷാഘാതത്തിനും തലച്ചോറിനുള്ളിലെ രക്തസ്രാവത്തിനും കാരണമാകും. എന്നാല്‍, ഇതിനെ തീര്‍ത്തും നിരാകരിക്കുന്നതാണ് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്.

എന്നാല്‍, പ്രിവന്റീവ് സര്‍വീസ് ടാസ്‌ക്‌ഫോഴ്‌സും ഡ്രഗ് ആന്‍ഡ് ഫുഡ് അഡ്മിനിസ്‌ട്രേഷനും ആസ്പിരിന്‍ ഉപയോഗത്തെ രണ്ടുതരത്തിലാണ് കാണുന്നത്. പ്രിവന്റീവ് ടാസ്‌ക് ഫോഴ്‌സിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ എഫ്.ഡി.എ ഇതംഗീകരിക്കുന്നില്ല. കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ ഉപയോഗിക്കുന്നത് പക്ഷാഘാതത്തിനും തലച്ചോറിലെയും വയറ്റിലെയും രക്തസ്രാവത്തിനും കാരണമാകുമെന്നാണ് എഫ്.ഡി.എയുടെ മുന്നറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുമെന്ന് പഠനം”

  1. I have been browsing on-line greater than 3 hours nowadays, but I never found any interesting article like yours.
    It’s pretty value enough for me. In my view, if
    all website owners and bloggers made just right content material as you probably did, the internet shall be much more useful than ever before.

Comments are closed.

Top
x