Currency

കുട്ടികളിലെ ഡിഫ്തീരിയയെ കുറിച്ച് അറിഞ്ഞിരിക്കാം

സ്വന്തം ലേഖകന്‍Sunday, January 1, 2017 11:21 am

ഒന്നു മുതല്‍ അഞ്ചു വരെ വയസ് വരെയുള്ള കുട്ടികളിലാണ് രോഗം സാധാരണയയി കാണുന്നതെങ്കിലും പ്രതിരോധ മരുന്നുകളുടെ അമിത ഉപയോഗം മൂലം രോഗം അഞ്ചു വയസിനു മുകളിലുള്ള കുട്ടികളിലും കാണുവാന്‍ തുടങ്ങിയിട്ടുണ്ട്.

ഡിഫ്തീരിയ രോഗം സാധാരണയായി കുട്ടികളിലാണ് കണ്ടുവരുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ വയസ് വരെയുള്ള കുട്ടികളിലാണ് രോഗം സാധാരണയയി കാണുന്നതെങ്കിലും പ്രതിരോധ മരുന്നുകളുടെ അമിത ഉപയോഗം മൂലം രോഗം അഞ്ചു വയസിനു മുകളിലുള്ള കുട്ടികളിലും കാണുവാന്‍ തുടങ്ങിയിട്ടുണ്ട്.

കൊറൈനി ബാക്ടീരിയം ഡിമിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗകാരണമാകുന്നത്. ഈ ബാക്ടീരിയ തൊണ്ടയില്‍ പെരുകുന്നതാണ് രോഗം അസഹനീയമാക്കുന്നത്. സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ വായുവിലൂടെയാണ് രോഗാണു അടുത്തുള്ളവരിലേക്ക് പകരുന്നത്.

രോഗം ബാധിച്ച കുട്ടികള്‍ ഉപയൊഗിച്ച ഗ്ലാസുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍ മുതലായവ മറ്റു കുട്ടികള്‍ ഉപയോഗിക്കുമ്പോഴും രോഗം പകരാം. ചില കുട്ടികളില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമാവുന്നില്ലെങ്കില്‍ പോലും രോഗാണു സജീവമായിരിക്കും. ഇത്തരം രോഗാണുവാഹകര്‍ മാസങ്ങളോളം രോഗം പടര്‍ത്താന്‍ സാധ്യതയുള്ളവരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x