
ഇന്ന് മലയാളിയുടെ ഭക്ഷണരീതികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഗ്രില്‍ഡ് ചിക്കന്‍. ഈ ഗ്രില്‍ഡ് ചിക്കന്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ? കനലില്‍ ചുട്ടെടുക്കുന്ന, എണ്ണയുടെ അംശം തീരെയില്ലാത്ത ഗ്രില്‍ഡ് ചിക്കന് ദോഷമൊന്നുമില്ലെന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് ദോഷമായി ബാധിക്കുമെന്നതാണ് സത്യം.
അമേരിക്കയില്‍ നടത്തിയ പഠന പ്രകാരം ഗ്രില്‍ഡ് ചിക്കന്‍ സ്ഥിരമായി കഴിച്ചാല്‍ ഗില്ലന്‍ബാര്‍ സിന്‍ഡ്രോം (ജിബിഎസ്) എന്ന പക്ഷാഘാതം ഉണ്ടാകും. രോഗപ്രതിരോധശേഷി നശിപ്പിച്ച് പേശികളും മറ്റും തളര്‍ത്തി കിടപ്പിലായിപോകുന്നതരത്തിലുള്ള ആരോഗ്യപ്രശ്‌നമാണ് ഗില്ലന്‍ബാര്‍ സിന്‍ഡ്രോം (ജിബിഎസ്). ഗ്രില്ലില്‍ ചെറു ചൂടിലുള്ള കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര വേവുകയില്ല.
ഇതുകാരണം ചിക്കനിലുള്ള കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ശരീരത്തില്‍ എത്തുകയും ഗില്ലന്‍ബാര്‍ സിന്‍ഡ്രോമിന് കാരണമാകുകയും ചെയ്യും. ഗ്രില്‍ഡ് ചിക്കന് മാത്രമല്ല, ചിക്കന്‍ വേണ്ടത്ര വേവിച്ചില്ലെങ്കിലും ഈ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാംപിലോബാക്ടര്‍ ജെജുനി ബാക്ടീരിയ കാരണം ഗുരുതരമായ സന്ധിവാതങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.