Currency

എ.സിയില്‍ സ്ഥിരമായി ഇരിക്കുന്നവര്‍ക്ക് വിദഗ്ധരുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Sunday, January 8, 2017 9:59 am

കടുത്തവേനലില്‍ എസിയില്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയില്ല. എത്ര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞാലും എസിയില്‍ ഇരുന്നുപോകും. എന്നാല്‍ തുടര്‍ച്ചയായി എസി ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ഇത് ആസ്മയ്ക്കു കാരണമാകുമെന്ന് ശ്വാസകോശ രോഗ വിദഗ്ധരുടെ മുന്നറിയിപ്പ്.

നീണ്ടമണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍ ഇരിക്കുന്ന കുട്ടികളാണു തുമ്മലും മൂക്കടപ്പും മൂലം ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതലെന്നും ശ്വാസകോശ രോഗ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. കാര്‍പ്പറ്റുകളും എസി ഫില്‍റ്ററുകളും കൃത്യമായ ഇടവേളകളില്‍ ശുചിയാക്കേണ്ടതും അത്യാവശ്യമാണ്.

അല്ലെങ്കില്‍ വൈറസും ബാക്ടീരിയയും പൊടിപടലുങ്ങളുമൊക്കെ ആസ്മ ലക്ഷണമുള്ളവരുടെ രോഗം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ആസ്മ രോഗമുള്ളവരുടെ മുറിയില്‍ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതില്‍ കുറയുന്നത് അപകടമായേക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x