ഗസാന്‍ അബ്ദുറഹ്മാനാണ് കൗണ്‍സിലിന്റെ ചെയര്മാന്. സാമ്പത്തികം, പ്ലാനിങ്, ധനകാര്യം, സിവില്‍ സര്‍വീസ് എന്നീ മന്ത്രാലയങ്ങളുടെയും സൗദി ജനറല്‍ ഇന്‍വസ്റ്റ്മെന്റ് അതോറിറ്റിയുടെയും പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ മനേജിങ് കൗണ്‍സില്‍.
റിയാദ്: സൗദി എയര്‍ലൈന്‍സിന് പുതിയ മനേജിങ് കൗണ്‍സില്‍. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സൗദി എയര്‍ലൈന്‍സിന് പുതിയ മനേജിങ് കൗണ്‍സിലിനെ നിയമിച്ചത്. ഗസാന്‍ അബ്ദുറഹ്മാനാണ് കൗണ്‍സിലിന്റെ ചെയര്മാന്. സാമ്പത്തികം, പ്ലാനിങ്, ധനകാര്യം, സിവില്‍ സര്‍വീസ് എന്നീ മന്ത്രാലയങ്ങളുടെയും സൗദി ജനറല്‍ ഇന്‍വസ്റ്റ്മെന്റ് അതോറിറ്റിയുടെയും പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ മനേജിങ് കൗണ്‍സില്‍.
സ്വകാര്യ മേഖലയില്‍ നിന്ന അഞ്ച് പ്രമുഖരെയും കൗണ്‍സില്‍ അംഗങ്ങളായി സല്മാന് രാജാവ് നിയമിച്ചിട്ടുണ്ട്. അബ്ദുല്ല സാലിഹ് അദ്ദൂസരി, അബ്ദുല്‍ മുഹ്സിന് അല്‍ഫാരിസ്, മുത്ലഖ് അല്മുറൈശിദ്, സാമി സിന്ദി, അബ്ദുല്ല സുലൈമാന്‍ എന്നിവരാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള പുതിയ പ്രതിനിധികള്‍. പുതിയ സ്വകാര്യ എയര്‍ലൈനുകള്‍ സൗദി ആഭ്യന്തര വ്യോമയാന മേഖലയിലേക്ക് കടന്നുവന്ന പശ്ചാത്തലത്തില്‍ കടുത്ത വിപണിമത്സരം നേരിടാന്‍ പ്രാപ്തമാവുന്ന മാനേജിങ് കൗണ്‍സില്‍ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് പുതിയ അഴിച്ചുപണിക്ക് പിന്നിലെന്ന് കരുതപ്പെടുന്നു.
സൗദി എയര്‍ലൈന്‍സിന്റെ വിവിധ ശാഖകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള പ്രമുഖരെ കൗണ്‍സില്‍ അംഗങ്ങളായി നിയമിച്ചിരിക്കുന്നത്. കാര്‍ഗോ, കാറ്ററിങ്, ഗ്രൗണ്ട് സപ്പോര്‍ട്ട്, ടിക്കറ്റിങ് തുടങ്ങിയ മേഖലകള്‍ വിവിധ ഘട്ടങ്ങളിലായി സ്വകാര്യവത്കരിക്കാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. സൗദി എയര്‍ലൈന്‍സ് കുത്തകയായിരുന്ന ആഭ്യന്തര വ്യോമയാന മേഖലയിലേക്ക് ആദ്യം നാസ് എയറും അടുത്ത കാലത്തായി സൗദി ഗള്‍ഫ്, നസ്മ എയര്‍ലൈന്‍സ് എന്നിവയും കടന്നുവന്നത് കടുത്ത വിപണി മത്സരത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ഖത്തര്‍ എയര്‍വേഴ്സിന് കീഴിലുള്ള ‘അല്‍മഹാ’ എയര്‍ലൈനും സിവില്‍ എവിയേഷന്‍ അതോറിറ്റിയുടെ അനുമതിയോടെ ആഭ്യന്തര റൂട്ടില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.