
ജിദ്ദ: ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സ് അധിക സര്‍വീസുകള്‍ നടത്തും. ഈ മാസം 23നും 26നും അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. നിലവില്‍ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ആഴ്ചയില്‍ ഒന്‍പത് സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് നടത്തുന്നത്.
23നും 26നും രാവിലെ 7.35ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് എത്തുകയും തിരിച്ച് 5.30ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെടുകയുമായിരിക്കും. രാത്രി ഒന്‍പത് മണിക്കായിരിക്കും ഈ വിമാനം ജിദ്ദയില്‍ എത്തിച്ചേരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.