Currency

യാത്രക്കാര്‍ക്ക് 5 സൗജന്യ മൊബൈല്‍ ആപ്പുകളുമായി സൗദി എയര്‍ലൈന്‍സ്

സ്വന്തം ലേഖകന്‍Tuesday, March 19, 2019 12:01 pm

റിയാദ്: സൗദി എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ 5 സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കാം. ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളാണ് പുതുതായി സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. നേരത്തെ തന്നെ സൗദി വിമാനങ്ങളില്‍ വാട്സ്ആപ്, ഐ മെസേജ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നു.

സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താനാവും. വിമാനയാത്രക്കിടെ അഞ്ച് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കുന്ന ലോകത്തെ ഏക വിമാന കമ്പനിയാണ് സൗദി എയര്‍ലൈന്‍സ് എന്ന് അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x