
ഭക്ഷണ ശേഷം തണുത്ത വെള്ളം ഉപയോഗിക്കരുതെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. കൊഴുപ്പുള്ള ഇറച്ചി പോലുള്ളവ കഴിച്ച ശേഷം തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ കൂടുതല്‍ കട്ടിയാവുകയും ഇത് ദഹനം പതുക്കെയാക്കുകയും ചെയ്യും.
ദഹനപ്രക്രിയ പതുക്കെയാകുന്നതു കൊണ്ടുതന്നെ ഉറക്കം തൂങ്ങല്‍, ക്ഷീണം എന്നിവ അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ ദഹനം ശരിയാകാത്തത് ശരിയായ ഉറക്കത്തെയും ബാധിക്കും. ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത്, പ്രത്യേകിച്ച് ഐസ് വാട്ടര്‍ കുടിയ്ക്കുന്നത് തലവേദന, മൈഗ്രേന്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ഇത് ശരീരത്തിന്റെ അപചയപ്രക്രിയയെയും കൊഴുപ്പു നീങ്ങുന്ന പ്രക്രിയയെയും പതുക്കെയാക്കും. തടി വെക്കുന്നതിനു കാരണം ആകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.