Currency

വാര്‍ദ്ധക്യകാലത്തെ ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

സ്വന്തം ലേഖകന്‍Saturday, January 21, 2017 7:46 pm

പ്രായമായി കഴിഞ്ഞും ചെറുപ്പകാലത്തെ പോലെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുകയും, ശരീരഭാരം കൂടുകയും ചെയ്യും. ഇത് ഹൈപ്പര്‍ ടെന്‍ഷനും ഹൃദ്രോഗങ്ങള്‍ക്കും വഴിതെളിക്കും.

വാര്‍ദ്ധക്യകാലത്ത് കരള്‍, ഞരമ്പ്, വൃക്ക, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ നേരത്തത്തെപ്പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല അസുഖങ്ങള്‍ക്കും കാരണമാകും. പ്രായമായി കഴിഞ്ഞും ചെറുപ്പകാലത്തെ പോലെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുകയും, ശരീരഭാരം കൂടുകയും ചെയ്യും. ഇത് ഹൈപ്പര്‍ ടെന്‍ഷനും ഹൃദ്രോഗങ്ങള്‍ക്കും വഴിതെളിക്കും.

എല്ലുകളുടെ സാന്ദ്രതയും ശക്തിയും പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാല്‍സ്യത്തിന്റെ കുറവാണ് എല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാക്കുന്നത്. അതിനാല്‍ കാല്‍സ്യത്തിന്റെ കലവറയായ പാല്‍ പ്രായമായവര്‍ ദിവസവും ഓന്നോ രണ്ടോ ഗാസ് കുടിക്കുന്നത് നല്ലതാണ്. മല്‍സ്യത്തിലും ധാരാളം കാല്‍സ്യമുളളതിനാല്‍ ഭക്ഷണത്തില്‍ ദിവസവും മീന്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

പ്രായമായവര്‍ ഉപ്പിണ്‌റ്റെ ഉപയോഗം കുറയ്ക്കണം. എണ്ണ, നെയ്യ്, വെണ്ണ, വനസ്പതി എന്നിവയുടെ ഉപയോഗവും കുറയ്ക്കണം. ദഹനശക്തി കുറയുന്ന പ്രായത്തില്‍ മസാല, കൊഴുപ്പുകള്‍ എന്നിവയുളള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും യഥേഷ്ടം കഴിക്കാം. ധാരാളം വെള്ളം കുടിക്കണം. ശരീരത്തിന്റെ പ്രായാധിക്യം മനസിനെ ബാധിക്കാതെ നോക്കിയാല്‍ വാര്‍ദ്ധക്യത്തിലും ചുറുചുറുക്കും പ്രസരിപ്പും നിലനിര്‍ത്താം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x