Currency

‘സ്‌പൈസി’ ഭക്ഷണം; പുതിയ പഠനം പറയുന്നത്

സ്വന്തം ലേഖകന്‍Sunday, January 22, 2017 12:45 pm

ചുവന്ന മുളക് ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. ഹൃദയ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്‌കാഘാതം എന്നിവ വഴിയുള്ള മരണത്തിന്റെ സാധ്യത 13 ശതമാനം വരെ കുറയ്ക്കാന്‍ ചുവന്ന മുളകിനു സാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

എരിവു ചേര്‍ത്ത് ഭക്ഷണങ്ങള്‍ കേരളീയര്‍ക്ക് പ്രിയമേറിയതാണ്. ഇത് ആരോഗ്യത്തിന് ഹാനികരമാണോ എന്നും ഒരു വിഭാഗത്തിന്റെ സംശയമാണ്. എന്നാല്‍ സ്‌പൈസി ഭക്ഷണം ‘ദീര്‍ഘായുസ്’ നല്‍കുമെന്നാണ് പുതിയ പഠനം പറയുന്നത്. ചുവന്ന മുളക് ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. ഹൃദയ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്‌കാഘാതം എന്നിവ വഴിയുള്ള മരണത്തിന്റെ സാധ്യത 13 ശതമാനം വരെ കുറയ്ക്കാന്‍ ചുവന്ന മുളകിനു സാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

യുഎസിലെ ലാണര്‍ കോളജ് ഓഫ് വെര്‍മോണ്ടില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 23 വയസിന് മുകളില്‍ പ്രായമുള്ള 16,000 ആളുകളില്‍ നടത്തിയ സര്‍വേയില്‍, 18 വര്‍ഷത്തെ അവരുടെ ആരോഗ്യവിവരങ്ങളും പഠനത്തിനും വിധേയമാക്കി. സ്ഥിരമായി ചുവന്നമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗം, മസ്തിഷ്‌കാഘാതം എന്നീ പ്രശ്‌നങ്ങള്‍ കുറവാണെന്നാണ് കണ്ടെത്തിയത്.മുളകിന് എരിവു പകരുന്നത് കാപ്‌സീസിന്‍ എന്ന രാസഘടകമാണ്. ഈ ഘടകം മനുഷ്യശരീരത്തിനകത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ഗവേഷകര്‍ പരിശോധിച്ചത്. പുതിയ ഗവേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ദൈനദിന ഭക്ഷണം ‘സ്‌പൈസി’യാക്കുന്നതില്‍ തെറ്റില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x