Currency

ഷുഗര്‍ ഫ്രീഡയറ്റ് പാനീയം; ശരീര ഭാരം കുറയ്ക്കില്ലെന്ന് പുതിയ പഠനം

സ്വന്തം ലേഖകന്‍Tuesday, January 24, 2017 3:27 pm

ഷുഗര്‍ ഫ്രീഡയറ്റ് പാനീയങ്ങളുടെ അമിത ഉപയോഗം ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനം പറയുന്നത്. ലണ്ടനിലെ സാവോ പോളൊ സര്‍വകലാശാലയാണ് പഠനം നടത്തിയത്.

ഷുഗര്‍ ഫ്രീ ശീതള പാനീയങ്ങളും ഡയറ്റ് പാനീയങ്ങളും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നതിന് തെളിവില്ല. മാത്രവുമല്ല, ഇവ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പുതിയ പഠനത്തില്‍ പറയുന്നു. ഷുഗര്‍ ഫ്രീഡയറ്റ് പാനീയങ്ങളുടെ അമിത ഉപയോഗം ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനം പറയുന്നത്. ലണ്ടനിലെ സാവോ പോളൊ സര്‍വകലാശാലയാണ് പഠനം നടത്തിയത്.

ഡയറ്റിങ് സമയത്ത് ഉപയോഗിക്കുന്ന പാനീയങ്ങളും ഷുഗര്‍ ഫ്രീയായ ശീതളപാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായിട്ടാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. പഞ്ചസാര നിയന്ത്രിച്ചാല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും എന്നത് ശരി തന്നെ. എന്നാല്‍, ഷുഗര്‍ ഫ്രീ ആയ ശീതള പാനീയങ്ങളുടെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമായി ഭവിക്കുന്ന രീതിയിലുള്ള രോഗങ്ങള്‍ അടിമയാക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x