Currency

ഫാസ്റ്റ് ഫുഡ് കുട്ടികളില്‍ ആസ്തമ വരുത്തും

സ്വന്തം ലേഖകന്‍Tuesday, January 31, 2017 3:49 pm

ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്തമയും ചര്‍മ്മരോഗമായ എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 50 രാജ്യങ്ങളിലെ അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് ഈ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

ഫാസ്റ്റ് ഫുഡ് ഇന്നത്തെ ജീവിത ശൈലിയുടെ ഭാമായി മാറിക്കഴിഞ്ഞു. രുചിയും എളുപ്പത്തില്‍ ലഭിക്കുമെന്ന കാര്യവും ഇത്തരം ഭക്ഷണത്തോട് ആളുകളെ അടുപ്പിക്കുന്നു. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്തമയും ചര്‍മ്മരോഗമായ എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 50 രാജ്യങ്ങളിലെ അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് ഈ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

ആഴ്ചയില്‍ മൂന്നു തവണ ഫാസ്റ്റ്ഫുഡ് കഴിക്കുന്ന കൗമാരക്കാര്‍ക്ക് രോഗം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍. പിസ, ബര്‍ഗ്ഗര്‍ തുടങ്ങിയ ഫാസ്റ്റ്ഫുഡുകളാണ് പ്രശ്‌നക്കാര്‍. ആസ്തമ, എക്‌സിമ, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിവയും ഇതു മൂലമുണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍. അതിനാല്‍ പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് നല്ലത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x