Currency

പനി മാറ്റാന്‍ ഇനി മരുന്ന് വേണ്ട

സ്വന്തം ലേഖകന്‍Wednesday, February 1, 2017 4:19 pm

പനി വരുമ്പോഴേ മരുന്ന് പെട്ടി തുറക്കുന്നവരാണ് ഭൂരിപക്ഷവും. മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗങ്ങളിലൂടെ കുട്ടികളുടെ പനി കുറയ്ക്കാന്‍ സാധിക്കും. പനിയുള്ള അവസരത്തില്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും, തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പനിയില്‍ നിന്ന് മുക്തി നേടാം.

ചെറുചൂടുള്ളതോ, ചൂടുള്ളതോ ആയ വെള്ളത്തില്‍ കുളിക്കുക. ഇങ്ങനെ കുളിക്കുമ്പോള്‍ ശരീരത്തിന്റെ താപനില കുറഞ്ഞ് വരും. തണുത്ത വെള്ളത്തിലുള്ള കുളി ശരീരതാപനില ഉയരാനിടയാക്കും. കടുത്ത പനിയുള്ളപ്പോള്‍ കോട്ടണ്‍ തുണി തണുത്ത വെള്ളത്തില്‍ മുക്കി പിഴിഞ്ഞതിന് ശേഷം കഴുത്തിലും, നെറ്റിയിലും ഇടുക. ഉണങ്ങുമ്പോള്‍ മാറ്റി വീണ്ടും ഇടുക.

എണ്ണ കൊണ്ട് തിരുമ്മിയും പനി കുറയ്ക്കാം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കിടക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഒലിവെണ്ണ തേച്ച് പിടിപ്പിച്ച ശേഷം കോട്ടണ്‍ വസ്ത്രം കൊണ്ടും, പുതപ്പ് കൊണ്ടും പതിയുക. രാവിലെ കുളിപ്പിച്ച് ശരീരത്തിലെ എണ്ണ നീക്കം ചെയ്യാം. കൂടാതെ പനിയുള്ള അവസരത്തില്‍ ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടും അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.

പുളികൊണ്ടുള്ള ജ്യൂസ്, കറ്റാര്‍വാഴ ജെല്‍, പേരയില ജ്യൂസ് എന്നിവ നെറ്റിത്തടത്തില്‍ തേച്ച് ഉണങ്ങുമ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് തേക്കുക. ശരീരത്തിന്റെ ചൂട് കുറയുന്നത് വരെ ഇത് ചെയ്യുക. ഇതും പനി കുറയുന്നതിന് സഹായകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x