25നും 74നും ഇടയില്‍ പ്രായമുള്ള ഫിന്‍ലന്‍ഡിലെ 19,000 സ്ത്രീപുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് കാപ്പി മദ്യപാനികളെ രക്ഷിക്കുമെന്ന് കണ്ടെത്തിയത്.
നന്നായി മദ്യപാനം ഉള്ളവര്‍ കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് പുതിയ പഠനം. കാപ്പി കുടിച്ചാല്‍ മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങളില്‍നിന്ന് രക്ഷപ്പെടാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 25നും 74നും ഇടയില്‍ പ്രായമുള്ള ഫിന്‍ലന്‍ഡിലെ 19,000 സ്ത്രീപുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് കാപ്പി മദ്യപാനികളെ രക്ഷിക്കുമെന്ന് കണ്ടെത്തിയത്.
മദ്യത്തിന്റെ ഉപയോഗം കരളിലെ ദഹനരസത്തിന്റെ (എന്‍സൈം) അളവ് വര്‍ധിപ്പിക്കുന്നതിനെത്തുടര്‍ന്നാണ് കരള്‍രോഗമുണ്ടാകുന്നത്. പ്രതിദിനം 3.5 പെഗ് മദ്യപിക്കുകയും കാപ്പി കുടിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ കരളിലെ ദഹനരസത്തിന്റെ അളവ് മദ്യം ഉപയോഗിക്കാത്തവരേക്കാള്‍ മൂന്ന് മടങ്ങ് അധികമാണ്.
എന്നാല്‍, ദിവസം തോറും അഞ്ച് കപ്പോ അതിലധികമോ കാപ്പി ഉപയോഗിക്കുന്ന അമിതമദ്യപാനികളുടെ കരളിലെ ദഹനരസം കാപ്പി കുടിക്കാത്ത മദ്യപാനികളെ അപേക്ഷിച്ച് 50 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നു. ടാംപെര്‍ സര്‍വകലാശാലയും സെയ്നാജോകി സെന്‍ട്രല്‍ ആശുപത്രിയും സംയുക്തമായാണ് പഠനം നടത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.