Currency

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്വന്തം ലേഖകന്‍Tuesday, February 7, 2017 4:01 pm

കൊളസ്‌ട്രോള്‍ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ ആഹാര കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇത് ഒരു പരിധി വരെ പിടിച്ച് നിര്‍ത്താവുന്നതാണ്. ഇതിനായി ആഹാരത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഓട്ട്‌സ്: പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്ട്‌സോ ഓട്‌സ് അധിഷ്ഠിതമായ ധാന്യമോ കഴിക്കുക.എണ്ണയുടെ ഉപയോഗം: വെളിച്ചെണ്ണയ്ക്ക് പകരം പാചകത്തില്‍ സണ്‍ഫ്‌ളവര്‍, കടുക് എണ്ണകള്‍ ഉപയോഗിക്കുക. രക്തത്തിലെ എല്‍.ഡി.എല്ലിന്റെ അളവ് കുറയ്ക്കാന്‍ ഇതുവഴി കഴിയും.

സോയാബീന്‍: സോയാബീനും സോയാമില്‍ക്ക് തുടങ്ങിയ ഭക്ഷണങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ല വഴിയാണ്. ദിവസം 27 ഗ്രാം സോയാ കഴിച്ചാല്‍ എല്‍.ഡി.എല്ലിന്റെ അളവ് ആറു മുതല്‍ ഒമ്പത് ശതമാനം വരെ കുറയുമെന്നാണ് കണക്ക്.

ചുവന്നുള്ളിയും ചെറുനാരങ്ങയും: ചുവന്നുള്ളി അരിഞ്ഞ് അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാം.

കട്ടന്‍ചായ: കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x