
ആഹാരത്തില്‍ വിറ്റമിന്‍ സി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യം നമ്മള്‍ വിറ്റമിന്‍ സി അടങ്ങിയ ആഹാര പദാകര്‍ത്ഥങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അത്തരത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങളാണ് ഇവയൊക്കെ.
1. ഓറഞ്ച്: വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഓറഞ്ച്. ആരോഗ്യകരമായ അളവില്‍ വിറ്റാമിന്‍ സി ഓറഞ്ച് പ്രദാനം ചെയ്യുന്നു. ഇതോടൊപ്പം ആ പഴത്തിന്റെ ഗന്ധം ആളുകളുടെ മനോഭാവത്തില്‍ ഉണര്‍വ്വുണ്ടാക്കുമെന്നും അത് സന്തോഷം നല്‍കുമെന്നും പഠനത്തില്‍ പറയുന്നു.
2. കാപ്സിക്കം: ഒരു കപ്പ് പച്ച കാപ്സിക്കത്തില്‍ ഇരട്ടിയിലധികം വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. പ്രകൃതിയില്‍ വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ ലഭ്യമാകുന്ന ഉറവിടങ്ങളിലൊന്നും കാപ്സിക്കമാണ്.
3. സ്ട്രോബെറി: സ്ട്രോബെറിയില്‍ ശരീരത്തിനാവശ്യമായ നാരുകള്‍, മാംഗനീസ്, എന്നിവയും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. സ്ട്രോബെറി ഉടച്ച് അല്‍പ്പം പാല്‍ ചേര്‍ത്ത് കഴിച്ചുനോക്കൂ. അത് ഏറെ രുചികരമായിരിക്കും ഒപ്പം പോഷകഗുണങ്ങള്‍ നിറഞ്ഞതും.
4. പപ്പായ: വിറ്റാമിന്‍ എ,സി എന്നിവയ്ക്കൊപ്പം പോട്ടാസ്യവും നാരുകളും ഏറെ അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. ഇത് നേരിട്ട് കഴിക്കുകയോ ജ്യൂസാക്കി കഴിക്കുകയോ ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.